Product Description
പോർബന്തർ മുതൽ രാജ്ഘട്ട് വരെ ഗാന്ധിയുടെ കാല്പാടുകൾ തേടി ഒരു യാത്ര പോർബന്തർ, രാജ്കോട്ട്, സബർമതി, വാർധ, ഡൽഹി... സ്വതന്ത്രഭാരതത്തെ സൃഷ്ടിക്കാൻ തികച്ചും പ്രായോഗികമായ കർമപദ്ധതികളും ആശയങ്ങളും നിറയെ മനുഷ്യസ്നേഹവുമായി ഗാന്ധി നടന്നുനീങ്ങിയ വഴികൾ. ലോകത്തിന് സഹനസമരത്തിന്റെയും ലളിതജീവിതത്തിന്റെയും നൂതനസന്ദേശങ്ങൾ നല്കിയ ഈ വഴികളിലൂടെ മഹാത്മജിയുടെ പാദമുദ്രകൾക്കു പിറകേ മഹത്തായ ആ ജീവിതത്തെ തേടി നടത്തിയ യാത്രയുടെ പുസ്തകം അപൂർവ ചിത്രങ്ങളോടെ.<br><br>ഗാന്ധിയുടെ കൺമുന്നിൽ ജനിച്ചുവളർന്ന കുസുംശങ്കർ റാവു പണ്ഡയും ഗാന്ധി വളർത്തിയ നാരായൺദേശായിയും ഗാന്ധിക്ക് ജീവിതം സമർപ്പിച്ച ഹീരാഭായിയും പലപല വഴികളിലൂടെ ഗാന്ധിയിലേക്കെത്തിയവരും ഗാന്ധിയോടു വിയോജിക്കുന്നവരും കട!